ലൈം​ഗിക ആവശ്യത്തിന് വിസമ്മതിച്ചു, യുവാവിനെ കൊന്ന് തള്ളി സുഹൃത്തുക്കൾ

At Malayalam
0 Min Read

ലൈം​ഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഓറൽ സെക്‌സ് ചെയ്യാൻ വിസമ്മതിച്ചതിന് 40 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചിക്കുകയായിരുന്നു.

ഇന്നലെ യുവാവിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളിലൊരാള്‍ വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This Article
Leave a comment