രോഹിത് പവാറിന്‍റെ 50 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

At Malayalam
1 Min Read

ശരദ് പവാറിന്‍റെ ബന്ധുവും എംഎല്‍എയുമായ രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്‍റെ 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

ഔറംഗാബാദ് ജില്ലയിലെ കന്നാഡ് ഗ്രാമത്തിലെ കന്നാഡ് സഹകാരി സഖര്‍ കര്‍ഖാന ലിമിറ്റഡിന്‍റെ 161.30 ഏക്കര്‍ ഭൂമി, കെട്ടിടം, പ്ലാന്‍റ്, യന്ത്രങ്ങള്‍ എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്. രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള ബാരാമതി അഗ്രോ ലിമിറ്റഡിന്‍റെ കീഴിലുള്ള മിലാണ് കണ്ടുകെട്ടിയത്. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അനധികൃതമായി പഞ്ചസാര മില്ലുകള്‍ ബാരാമതി അഗ്രോ ലിമിറ്റഡിന് വിറ്റുവെന്നാണ് ആരോപണം

Share This Article
Leave a comment