മണിപ്പൂരില്‍ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ കൊന്‍സം ഖേദ സിങിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നാണ് സംഭവം നടന്നത്.
അവധിക്കു വീട്ടിലെത്തിയ സൈനികനെ രാവിലെ 9 മണിയോടെയാണ് കാണാതായത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും തിരച്ചില്‍ വ്യാപകമാക്കിയെന്നും സുരക്ഷാ സേനാ വൃത്തങ്ങള്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ എല്ലാ അന്വേഷണ ഏജന്‍സികളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.