15 കുട്ടികൾക്ക് ഷോക്കേറ്റു

At Malayalam
0 Min Read
Electric cables with glowing electricity lightning

ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജസ്ഥാനില്‍ 15 കുട്ടികള്‍ക്കു ഷോക്കേറ്റു. കോട്ടയില്‍ മഹാശിവരാത്രിയോട് അനുബന്ധിച്ചു നടത്തിയ ശിവഘോഷയാത്രയ്ക്കിടെയാണ് കുട്ടികള്‍ക്കു വൈദ്യുതാഘാതമേറ്റത്. മൂന്നു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റ കുട്ടികളെ എം ബി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. വൈദ്യുതി വകുപ്പിന്റെ അനാസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.

Share This Article
Leave a comment