കാന്താരയുടെ രണ്ടാം ഭാഗത്തിൽ ജൂനിയർ എൻ.ടി.ആറും. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താര കന്നട സിനിമ മേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു. ഋഷഭ് ഷെട്ടി തന്നെ വീണ്ടും ശിവ എന്ന കഥാപാത്രത്തെ കാന്താരാ 2 ൽ അവതരിപ്പിക്കും. ഇതാദ്യമായാണ് ഋഷഭ് ഷെട്ടിയും ജൂനിയർ എൻ.ടി.ആറും ഒരുമിക്കുന്നത്. കർണാടകത്തിലെ ബെന്ദൂരിനു സമീപത്തെ ഒരു ഗ്രാമത്തിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. എസ് .എസ് രാജ മൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിലൂടെ ജൂനിയർ എൻ.ടി.ആറും മലയാളത്തിന് ഏറെ പരിചിതനാണ്.