കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത്ത് ഗാംഗുലി ഇന്ന് ബിജെപിയിൽ അംഗത്വം എടുക്കും.ചൊവ്വാഴ്ച യാണ് അഭിജിത് ഗാംഗുലി രാജി സമർപ്പിച്ചു രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ലോകസഭ തെരഞ്ഞെടുപ്പിൽ തംലുക് മണ്ഡലത്തിൽ അഭിജിത് ഗാഗുലി സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന.ബംഗാൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഒട്ടേറെ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്ന ജഡ്ജി യാണ് അഭിജിത് ഗാംഗുലി.