എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊലക്കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ കാണാതായത്. 2018 ജൂലൈ 1 നാണ് അഭിമന്യു കൊല്ലപ്പെടുന്നത്. ഈ രേഖകള്‍ എങ്ങനെ നഷ്ടമായി എന്നതില്‍ വ്യക്തതയില്ല.
കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്. മൂന്ന് മാസം മുന്‍പാണ് ഇവ കാണാതാകുന്നത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാതെ സംഭവം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തത്. രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന നിലപാടിലാണ് എസ്എഫ്‌ഐ.