തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കാട്ടാക്കട സ്വദേശി വിപിനാണ് അറസ്റ്റിലായത്. സംഭവം നടന്ന് എട്ടു മാസങ്ങള്‍ക്കു ശേഷമാണ് പ്രതി പിടിയിലാക്കുന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാമത്തെ ദിവസമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. സോനയുടെ മരണത്തിനു കാരണം വിപിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. 2023 ജൂലൈ രണ്ടിനായിരുന്നു പന്നിയോട് സ്വദേശിയായ സോന ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയത്.
ഈ സമയം ഭര്‍ത്താവ് വിപിനും മുറിയില്‍ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നെങ്കിലും, വിപിനെ അറസ്റ്റ് ചെയ്തിരുന്നില്ല. മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വിപിന്റെ മാതാവും മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് സോനയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം , ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് വിപിനെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്.