യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് കൊളറാഡോ സ്റ്റേറ്റിൽ മത്സരിക്കാനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. മുൻ പ്രസിഡന്റ് ട്രംപിന് ഇത് വൻ ആശ്വാസമായി.2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തതിനാണ് കോളറാഡോ കോടതി വിലക്കേർപ്പെടുത്തിരുന്നത്.
സായുധകലാപത്തിനും ട്രംപ് ആഹ്വാനം ചെയ്തെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ യു എസ് ഭരണഘടനയുടെ 14ാം ഭേതഗതി പ്രകാരം ട്രംപിനെ അയോഗ്യനാക്കിയത് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വിധിച്ചു. അമേരിക്കയുടെ വലിയ വിജയമാണ് വിധിയെന്നും പ്രസിഡന്റായി വീണ്ടും വരുമെന്ന് ട്രംപ് പ്രതികരിച്ചു.