ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

At Malayalam
1 Min Read

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് എംബസി നിര്‍ദേശം നല്‍കി.മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്വല്ലാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. സുരക്ഷസാഹചര്യങ്ങളും പ്രദേശിക സുരക്ഷാ ഉപദേശങ്ങളും അനുസരിച്ച് പെരുമാറണമെന്നും നിര്‍ദേശത്തിൽ പറയുന്നു.

നിലവിലുള്ള സാഹചര്യം ഇസ്രയേല്‍ അധികൃതരുമായി സംസാരിച്ചതായും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറണെന്ന് അറിയിച്ചതായും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറില്‍ മൊഷാവ് എന്ന സ്ഥലത്ത്വച്ചാണ് ആക്രമണം നടന്നത്. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share This Article
Leave a comment