​​​​​​​മംഗളൂരുവിൽ ആസിഡ് ആക്രമണം; മലയാളി അറസ്റ്റിൽ

At Malayalam
1 Min Read

പ്രണയാഭ്യർത്ഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. കഡബ പി.യു കോളജിൽ പഠിക്കുന്ന അലീന സിബി,അർച്ചന,അമൃത എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ ഒരാളോടാണ് പ്രണയാഭ്യർത്ഥന നടത്തിയത്. മൂവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളിയായ ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ എം.ബി.എ വിദ്യാർത്ഥി മലപ്പുറം നിലമ്പൂർ സ്വദേശി അബിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

കോളജിൽ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെ തൊപ്പിയും മുഖംമൂടിയും ധരിച്ചെത്തിയ പ്രതി കുപ്പിയിൽ കരുതിയ ആസിഡ് പ്രണയാഭ്യാർത്ഥന നിരസിച്ച പെൺകുട്ടിയുടെ നേരെ ഒഴിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മറ്റ് രണ്ട് പെൺകുട്ടികളുടെ ദേഹത്തും ആസിഡ് വീണു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Share This Article
Leave a comment