ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി പ്രോ ലീഗ് ഫുട്ബോളിൽ ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു. ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിക്കും. വിലക്കിന് പുറമെ മുപ്പതിനായിരം റിയാൽ പിഴയും ക്രിസ്റ്റ്യാനോക്ക് ചുമത്തിയിരുന്നു. മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് ക്രിസ്റ്റ്യാനോയ്ക്ക് വിലക്ക്യു ഏർപ്പെടുത്തിയത്. നടപടിയിൽ വ്യാപക പ്രതിഷേധം സൗദിയിലെ മത്സര ആസ്വാദകരിൽ നിന്നും ഉയർന്നിരുന്നു.
കഴിഞ്ഞയാഴ്ച അൽ ശബാബിനെതിരായ 3-2 വിജയത്തിനു ശേഷമായിരുന്നു സംഭവം. മെസി എന്ന് വിളിച്ച് റൊണാൾഡോയെ കാണികളിൽ ഒരു വിഭാഗം പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് താരം അശ്ലീല ആംഗ്യം കാണികൾക്കെതിരെ ഉയർത്തിയത്. സൗദി പ്രോ ലീഗിന് പരാതി ലഭിച്ചതോടെ ഒരു മത്സരം വിലക്കും 20,000 റിയാൽ പിഴയും വിധിച്ചു.