ബംഗളൂരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നിലവിൽ ബംഗളൂരു പൊലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീൽഡിലെ കഫെയിൽ സ്ഫോടനമുണ്ടായത്.
ഹോട്ടൽ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴുപേർക്കുമാണ് സ്ഫോടനത്തിൽ പരുക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടക വസ്തുവായ ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.