സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുവരാജ് സിങ്. താൻ ഗുരുദാസ് പൂരിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. തന്റെ ഫൌണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ്. ഗുരുദാസ് പൂരിൽ സണ്ണി ഡിയോളിന് പകരം യുവരാജ് സിങ് ബിജെപി സ്ഥാനാർഥി ആകുമെന്നായിരുന്നു റിപ്പോർട്ടുകൾ.
നിതിൻ ഗഡ്കരിയുമായുള്ള യുവരാജ് സിംഗിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് താരം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്.