സിറ്റിംഗ് സീറ്റായ വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി തീരുമാനിച്ചതായി വിവരം. ഉത്തർപ്രദേശിലെ റായ്ബറേലി രാഹുൽ ഗാന്ധി പരിഗണിക്കുന്നു. എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ പകരം ആരായിരിക്കും എന്ന ചർച്ചകളും കോണ്ഗ്രസിനകത്ത് തുടങ്ങിയിട്ടുണ്ട്. മണ്ഡലം രൂപീകരണത്തിന് ശേഷമുള്ള ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാവ് എം.ഐ. ഷാനാവാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2019ല്‍ ടി. സിദ്ധീഖിനെയാണ് സ്ഥാനാർഥിയായി ആദ്യം തീരുമാനിച്ചതെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ സിദ്ധീഖ് പിന്മാറുകയിരുന്നു