തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മലപ്പുറം തിരൂരിൽ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് സംശയം.
മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയതായി ഇന്ന് അമ്മ മൊഴി നൽകിയിരുന്നു. തമിഴ്നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്.