നാലുവര്‍ഷം കൂടുമ്പോഴാണല്ലോ ഫെബ്രുവരി 29 വരുന്നത്. ഫെബ്രുവരി 29ന് പ്രസവം വേണ്ടെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ക്കു മുന്നില്‍ ദമ്പതികളുടെ അപേക്ഷാ പ്രവാഹം. ഫെബ്രുവരി 29ന് നിശ്ചയിച്ച സിസേറിയനുകള്‍ മറ്റൊരു ദിവസത്തേയ്ക്കു മാറ്റണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.
ഫെബ്രുവരി 29ന് ജനിച്ചാല്‍ നാലുവര്‍ഷം കൂടുമ്പോള്‍ മാത്രമാണ് കുട്ടിയുടെ ജന്മദിനം വരിക. ഇത് ഒഴിവാക്കുന്നതിന് വേണ്ടി സിസേറിയന്‍ മറ്റൊരു ദിവസത്തേയ്ക്കു മാറ്റി തരണമെന്ന് കാണിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതായി കൊല്‍ക്കത്തയിലുള്ള ഡോക്ടര്‍മാര്‍ പറയുന്നു.
ഒട്ടുമിക്ക ദമ്പതികള്‍ക്കും ഫെബ്രുവരി 29ന് പ്രസവം നടക്കുന്നതിനോട് താത്പര്യമില്ല. ഒന്നോ രണ്ടോ ദിവസത്തേയ്ക്കു നീട്ടിവെയ്ക്കാമോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രസവം നേരത്തെയാക്കിയവരും ഉള്‍പ്പെടുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.