കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ ശ്വാസകോശത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പാറ്റയെ കണ്ടെത്തി. 55കാരനായ രോഗിയുടെ ശ്വാസകോശത്തില്‍ നിന്ന് 4 സെന്റി മീറ്റര്‍ നീളമുള്ള പാറ്റയെയാണ് ഡോക്ടര്‍മാരുടെ സംഘം നീക്കം ചെയ്തത്.
ഫെബ്രുവരി 22നാണ് സംഭവം നടന്നത്. ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രോഗിയുടെ ശ്വാസകോശത്തില്‍ നിന്നും പാറ്റയെ നീക്കം ചെയ്തത്.
ശ്വാസതടസ്സം കാരണം മുമ്പ് രോഗിയ്ക്ക് ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചിരുന്നു. ഇതുവഴിയാകാം പാറ്റ ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
അവശനായ നിലയിലാണ് രോഗി ആശുപത്രിയില്‍ ആദ്യം എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തില്‍ പാറ്റയെ കണ്ടെത്തിയത്. എട്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാറ്റയെ നീക്കം ചെയ്തത്.