‘ബാന്ദ്ര’യെ മോശം പറഞ്ഞു; വ്ലോഗർമാർക്കെതിരെ അന്വേഷണം

At Malayalam
0 Min Read

ദിലീപ് ചിത്രം ബാന്ദ്രയ്ക്കെതിരെ മോശം റിവ്യു നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഏഴ് വ്ലോഗർമാർക്കെതിരെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. മോശം റിവ്യു നൽകി സിനിമയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന് കാണിച്ച് ചിത്രത്തിന്റെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് നടപടി. ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്‍ണയാണ് സിനിമയുടെ തിരക്കഥ എഴുതിയത്.

Share This Article
Leave a comment