കുറഞ്ഞ നിരക്ക് 10 രൂപ

At Malayalam
1 Min Read

മെമു, എക്സ്പ്രസ് (പഴയ പാസഞ്ചർ ട്രെയിനുകൾ) ട്രെയിനുകളിൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കുന്നു. കോവിഡ് ലോക്ഡൗണിന് മുമ്പുള്ള നിരക്കാണ് വീണ്ടും പ്രാബല്യത്തിൽ വരുന്നത്. നിലവിൽ 30 രൂപയാണ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക ലഭ്യമായിട്ടില്ല. കമേഴ്സ്യൽ വിഭാഗം കംപ്യൂട്ടർ സംവിധാനത്തിൽ കുറഞ്ഞ നിരക്ക് 10 രൂപയായി. റെയിൽവേയുടെ യു.ടി.എസ്. ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ‘ഓർഡിനറി’ വിഭാഗം എന്ന ഓപ്ഷൻ ലഭിക്കുന്നുണ്ട്.

ബെംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള സൗത്ത് വെസ്റ്റേൺ റെയിൽവേയിയിൽ കോവിഡിനു മുമ്പുള്ള പഴയ നിരക്ക് നേരത്തേ നടപ്പാക്കിയിട്ടുണ്ട്. 10 രൂപയ്ക്ക് 45-കിലോമീറ്റർ സഞ്ചരിക്കാം. അടുത്ത 25- കിലോമീറ്ററിൽ അഞ്ചുരൂപ വർധിക്കും. നിലവിൽ 10 കിലോമീറ്റർ യാത്ര ചെയ്യാൻ 30 രൂപ നൽകണം. കേരളത്തിലെ 11 പാസഞ്ചർ വണ്ടികൾ ഇപ്പോൾ എക്‌സ്പ്രസായാണ് സർവീസ് നടത്തുന്നത്. 12 മെമു തീവണ്ടികളാണുള്ളത്.

Share This Article
Leave a comment