ജോലി നഷ്ടപ്പെടുമെന്ന ഭയ കാരണം മധ്യപ്രദേശിൽ പേടിഎം പേയ്മെന്‍റ് ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. 35 വയസുള്ള ഗൗരവ് ഗുപ്തയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗൗരവ് ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മാർച്ച് 15 മുതൽ പേടിഎം ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കുകയോ കടം കൊടുക്കുകയോ ചെയ്യരുതെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരിൽ പലരും തങ്ങളുടെ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ.