നടി ലെന വിവാഹിതയായതായി വെളിപ്പെടുത്തൽ. ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് ലെനയുടെ വരന്‍. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെന വിവാഹ വാർത്ത അറിയിച്ചത്. ജനുവരി 17 നായിരുന്നു ലെനയും പ്രശാന്തും വിവാഹിതരായത്. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. പാലക്കാട് നെൻമാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും, പ്രമീളയുടെയും മകനാണ് പ്രശാന്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനു പുറമേ ബഹിരാകാശ ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്‍ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല എന്നിവരെയാണ് തെരഞ്ഞെടുത്തത്. നാല് പേർക്കും പ്രധാനമന്ത്രി മോദി വേദിയില്‍ വെച്ച് ആസ്ട്രനോട്ട് ബാഡ്‍ജുകളും സമ്മാനിച്ചു. വ്യോമസേനയിലെ പൈലറ്റുമാരാണ് ഇവർ.