യു.എസിൽ ജൂൺ 4ന് ഗൂഗിൾ പേ ആപ്പിന്റെ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് ഗൂഗിൾ. പകരം ഗൂഗിൾ വാലറ്റ് സംവിധാനം ഉപയോഗിക്കാം. നിലവിൽ യു.എസിൽ ഗൂഗിൾ പേ ആപ്പിനേക്കാൾ അഞ്ചിരട്ടി കൂടുതലാണ് ഗൂഗിൾ വാലറ്റിന്റെ ഉപയോഗം. ഗൂഗിൾ വാലറ്റിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും.
ജൂൺ 4ന് ശേഷവും ആപ്പിന് പകരം ഗൂഗിൾ പേ വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. അതേ സമയം, ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഗൂഗിൾ പേ സേവനങ്ങൾ തടസമില്ലാതെ തുടരും.