ഗസൽ ഇതിഹാസം പങ്കജ് ഉദാസ് അന്തരിച്ചു

At Malayalam
1 Min Read

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാ്സ് അന്തരിച്ചു. 72 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ് അന്തരിച്ചതായി കുടുംബാംഗങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ചിട്ടി ആയി ഹേ അടക്കമുള്ള നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം പിടിച്ച പങ്കജിന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

ഗസലുകളുടെ പ്രിയതോഴനായ പങ്കജ് 1986ൽ നാം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി മധുര ഗാനങ്ങൾ പങ്കജിന്‍റെ ശബ്ദത്തിൽ ആസ്വാദകരുടെ ഹൃദയം കീഴടക്കി. ചൈന്ദി ജൈസ രംഗ് ഹേ തേരാ സോനേ ജൈസേ ബാൽ എന്ന ഗാനത്തോടെയാണ് പങ്കജ് ശ്രദ്ധ നേടുന്നത്.

- Advertisement -

ചുപ്കെ ചുപ്കെ. യുൻ മേരെ ഖാത്ക, സായ ബാങ്കർ, ആഷിഖോൻ നെ. ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സേ.. തുടങ്ങി നിരവധി ഗാനങ്ങളാണ് പങ്കജ് സംഗീതലോകത്തിന് സമ്മാനിച്ചിട്ടുള്ളത്.

Share This Article
Leave a comment