നാല് പുതിയ മോഡലുകളുമായി ഇന്ത്യൻ വിപണി കീഴടക്കാൻ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തയ്യാറെടുക്കുന്നു. നാല് പുതിയ കാറുകളാണ് മാരുതി പുതുതായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഒരു പുതിയ ഇലക്ട്രിക് എസ്.യു.വിക്കൊപ്പം പുതിയ തലമുറ സ്വിഫ്റ്റും ഡിസയറും മൂന്ന് മാസത്തിനുള്ളിൽ വിപണിയിലെത്തും.
ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കി നവീകരിച്ച എസ്.യു.വിയും വികസിപ്പിക്കുന്നുണ്ട്. പുതിയ സ്വിഫ്റ്റും സെഡാൻ മോഡലായ ഡിസയറും ഇന്ത്യൻ നിരത്തുകളിൽ മികച്ച വിജയം നേടിയതിനാൽ ഇവയുടെ നവീകരിച്ച പതിപ്പുകൾ ജനപ്രിയമായി അവതരിപ്പിക്കാനാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്