ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും

At Malayalam
0 Min Read

ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും പങ്കാളിയാകും. ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണ്. 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് ബഹിരാകാശ യാത്രയ്ക്കയക്കുക.

ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി നാളെ തിരുവനന്തപുരത്ത് എത്തുന്നത്

ഗഗന്‍യാന്‍ മിഷന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിഎസ്എസ്സി സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാവിലെ 10.45ന് വിഎസ്എസ്സി സെന്ററിലെത്തുന്ന പ്രധാനമന്ത്രി ഒരു മണിക്കൂര്‍ അവിടെ ചെലവഴിക്കും.

Share This Article
Leave a comment