ജപ്പാനിലെ ഏറ്റവും മനോഹരമായ സീസണാണ് പിങ്ക് നിറത്തിലെ പൂക്കൾ നിറയുന്ന ചെറി ബ്ലോസം സീസൺ. ചെറി പൂക്കൾ കൂട്ടത്തോടെ പൂക്കുന്ന ചെറി ബ്ലോസം സീസൺ ഈ വർഷം നേരത്തെ എത്തിയിരിക്കുകയാണ് ജപ്പാനിൽ. പിങ്ക് നിറത്തിലെ ജലച്ഛായം കൊണ്ട് ചിത്രം വരച്ച പോലുള്ള ജാപ്പനീസ് പ്രകൃതി കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. പാർക്കുകളിൽ വിവിധ ഫെസ്റ്റിവലുകളും ഇക്കാലയളവിൽ നടക്കാറുണ്ട്.