പത്തനംതിട്ട തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പെൺകുട്ടിയെ കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. യുവാക്കൾ തൃശൂർ സ്വദേശിയെന്നാണ് സൂചന. പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബസിൽ നിന്നുള്ള യുവാക്കളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ വന്നില്ല. ഇതോടെയാണ് വീട്ടുകാരും ബന്ധുക്കളും വിവരം പൊലീസിനെ അറിയിച്ചത്.