പെരിയാറിൽ യുവാവ് മുങ്ങി മരിച്ചു

At Malayalam
0 Min Read

കോതമംഗലത്തിനു സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് (37) മരിച്ചത്. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.

കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാണ് ടോണി. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘം ഇവിടെ വിനോദയാത്രക്കെത്തിയിരുന്നു. സുഹൃത്തുക്കളുമൊത്തു കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം.

Share This Article
Leave a comment