ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഒഴിവ്

At Malayalam
1 Min Read

കണ്ണൂർ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ മാത്തമാറ്റിക്‌സ് തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ശമ്പളം :  45600-95600 രൂപ. പ്രായം : 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത  വയസ്സിളവ് സഹിതം). 

താത്പര്യമുള്ളവർ  വിദ്യാഭ്യാസ യോഗ്യത, പ്രായം  എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 29 നകം  ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂൂടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുളള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ  നേരിട്ട്  ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു. നിലവിൽ ജോലി ചെയ്തുകാണ്ടിരിക്കുന്നവർ ബന്ധപ്പെട്ട  മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share This Article
Leave a comment