ഗവർണർ, വിസിമാരുടെ വിശദീകരണം ഇന്ന് കേൾക്കും

At Malayalam
0 Min Read

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ നാലു സര്‍വകലാശാലകളിലെ വി സി മാരില്‍ നിന്ന് ഇന്ന് വിശദീകരണം തേടും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരോട് രാജ്ഭവനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്‌കൃത വിസി അസൗകര്യം അറിയിച്ചെങ്കിലും ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കെ ടി യു വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് മറ്റു വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടി തുടങ്ങിയത്.

യു ജി സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഇല്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി. പട്ടികയില്‍ ഇനി നാലു പേരാണ് ബാക്കി. വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഹിയറിങ് നിര്‍ദേശിച്ചത്.

- Advertisement -
Share This Article
Leave a comment