ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ഒഴിവ്

At Malayalam
1 Min Read

കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിനു കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിൽ താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, മോട്ടോർ ബോട്ട് ഡ്രൈവിങ് ലൈസൻസും രണ്ടു  വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. മോട്ടോർ ബോട്ടിന്റെ റിപ്പയർ സംബന്ധിച്ച് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം,  നീന്തൽ എന്നിവ  അറിഞ്ഞിരിക്കണം. ഉയരം -168 സെ.മീ, നെഞ്ചളവ് 81 സെ.മീ, 5 സെ.മീ എക്സ്പാൻഷൻ എന്നീ ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.  (പട്ടികജാതി / പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്ക് ഉയരം 160 സെ.മീ, നെഞ്ചളവ് 81 സെ.മീ 5 സെ.മീ എക്സ്പാൻഷൻ) പ്രായം :  25-41, ശമ്പളം – 26,500 – 60,700 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ  പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം മാർച്ച് അഞ്ചിനകം  അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ  ചെയ്യണമെന്ന്  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Share This Article
Leave a comment