കാട്ടുപോത്ത് ആക്രമിച്ചു

At Malayalam
0 Min Read

വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. പനവല്ലി കാല്‍വരി എസ്റ്റേറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂളിവയല്‍ സ്വദേശി ബീരാനാണ് പരിക്കേറ്റത്. ഇന്നു രാവിലെയാണ് സംഭവം.എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി പോയപ്പോഴാണ് മരക്കച്ചവടക്കരാനായ ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്.

മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേറ്റില്ല. വനത്തിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥമാണ് എസ്റ്റേറ്റ്. നേരത്തെയും കാട്ടുപോത്തിന്റെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം, പരിക്കേറ്റയാളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share This Article
Leave a comment