വയനാട്ടിൽ കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി. 2015 ലെ പട്ടയമാണ് റദ്ദാക്കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് സർക്കാർ നൽകിയത്. മാനന്തവാടിയിലെ സാമൂഹിക പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ
രണ്ട് മാസത്തിനകം ഭൂമിയുടെ വിപണിവില സർക്കാർ നിശ്ചയിക്കണം. മാർക്കറ്റ് വില അനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് സഭാവിശ്വാസികളോട് ആരായണമെന്നും മറുപടി നൽകാൻ പള്ളിക്ക് ഒരു മാസത്തെ സമയം നൽകണം ഹൈക്കോടതി. ഭൂമി പള്ളിക്കാർ വാങ്ങിയാൽ ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നും ഉത്തരവ്.