മനോഹര്‍ ജോഷി അന്തരിച്ചു

At Malayalam
0 Min Read

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. സംസ്‌കാരം ശിവജി പാര്‍ക്കില്‍ നടക്കും. ആര്‍എസ്എസിലൂടെയാണ് മനോഹര്‍ ജോഷി പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ശിവസേനയില്‍ അംഗമായി. 1980കളില്‍, ജോഷി ശിവസേനയിലെ പ്രമുഖനായി മാറി. അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യവും പൊതുജനങ്ങളിലെ സ്വീകാര്യതയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഏറെ സഹായകമായി.

1995ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മനോഹര്‍ നിയമിതനായി. കോണ്‍ഗ്രസിന്റെ ശരദ് പവാറിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തുന്നത്. പാര്‍ലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2002 മുതല്‍ 2004 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു.

Share This Article
Leave a comment