കേരളത്തിൻ്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൽ മംഗലാപുരം വരെ സർവീസ് നടത്തും. ആലപ്പുഴ വഴി പോകുന്ന ട്രെയിനാണ് മംഗളൂരുവിലേക്ക് നീട്ടിയത്. റെയിൽവേ ബോർഡിന്റെതാണ് തീരുമാനം. നിലവിൽ കാസർകോട് വരെയാണ് ട്രെയിനിന്റെ സർവീസുള്ളത്. രാവിലെ 6.15 ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ബെംഗളൂരു- കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമായിട്ടുണ്ട്