ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. വടകരയിൽ മുൻ ആരോഗ് മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ആലത്തൂരില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ആകും മത്സരിക്കുക. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ എന്നിവര്‍ മത്സരിക്കും. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളില്‍ ജില്ലാ സെക്രട്ടറിമാരെ മത്സരരംഗത്തിറക്കാനാണ് തീരുമാനം.
ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പത്തനംതിട്ട– ടി.എം.തോമസ് ഐസക്, കൊല്ലം– എം.മുകേഷ്, ആലപ്പുഴ– എ.എം.ആരിഫ്, എറണാകുളം– കെ.ജെ.ഷൈൻ, ഇടുക്കി– ജോയ്സ് ജോർജ്, ചാലക്കുടി– സി.രവീന്ദ്രനാഥ്, പാലക്കാട്– എ.വിജയരാഘവൻ, ആലത്തൂർ– കെ.രാധാകൃഷ്ണൻ, പൊന്നാനി– കെ.എസ്.ഹംസ, മലപ്പുറം– വി.വസീഫ്, കോഴിക്കോട്– എളമരം കരീം, കണ്ണൂർ– എം.വി.ജയരാജൻ, വടകര– കെ.കെ.ശൈലജ, കാസർകോട്– എം.വി.ബാലകൃഷ്ണൻ.