2022ൽ റിലീസ് ചെയ്ത കാർത്തിക് സുബ്ബരാജ് ചിത്രം മഹാന്റെ ലുക്കിൽ വീണ്ടും പ്രത്യക്ഷപെട്ട് വിക്രം. മഹാൻ 2 എത്തുന്നുവെന്ന സൂചനയെന്ന് സോഷ്യൽ മീഡിയ. സിഗരറ്റ് വലിച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നിൽക്കുന്നതാണ് ചിത്രം. മഹാൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ധ്രുവ് വിക്രം, സോബി സിംഹ, സിമ്രാൻ തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. വിക്രമിന്റെ 60-ാമത്തെ ചിത്രം ആയിരുന്നു മഹാൻ.ചെന്നൈ പശ്ചാത്തലമാക്കിയുള്ള ഗ്യാങ്‌സ്റ്റർ ത്രില്ലർ ചിത്രത്തിൽ ബോബിസിംഹയുടെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിൽ മഹാൻ എന്ന പേരിലും കന്നഡയിൽ മഹാപുരുഷ എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.