ടെലിവിഷൻ താരം ഋതുരാജ് സിംഗ് (59) അന്തരിച്ചു. അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനും സുഹൃത്തുമായ അമിത് ബെൽ ആണ് മരണവിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
പാൻക്രിയാറ്റിക് രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തത്. എന്നാൽ, ചൊവ്വാഴ്‌ച പുലർച്ചെ 12.30 ഓടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.യേ റിഷ്‌താ ക്യാ കെഹ്‌ലാതാ ഹേ, കുടുംബ്, അഭയ് 3, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട് എന്നീ ടെലിവിഷൻ ഷോകളിലും സത്യമേവ ജയതേ 2, ബദരീനാഥ് കി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അനുപമ എന്ന ടിവി ഷോയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.