അസംബ്ലിക്ക് വന്നില്ല; നൂറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

At Malayalam
1 Min Read

വിദ്യാർത്ഥികൾക്ക്കൂ കൂട്ട സസ്പെൻഷൻ നൽകി ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളേജ്. നൂറോളം കുട്ടികളെയാണ് ഒന്നിച്ച് സസ്പെൻഡ് ചെയ്തത്. കോളേജിൽ രാവിലത്തെ അസംബ്ലിയിൽ പങ്കെടുക്കാത്തതിനാലാണ് ഒന്നാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് വിവരം. ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് കോളേജ് അധികൃതർ ഇമെയിൽ സന്ദേശം അയച്ചു. ഫെബ്രുവരി 17നാണ് വിദ്യാർഥികള്‍ക്ക് മെയിൽ ലഭിച്ചത്. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാത്ത വിദ്യാർഥികളെ രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചതായി വിദ്യാർഥികൾ പറയുന്നു.

വിദ്യാർഥികളെ കോളെജിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതുന്നതിൽ നിന്ന് ഡീബാർ ചെയ്യുമെന്ന ഭീഷണി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളും അധ്യാപകരും കോളെജ് പ്രിൻസിപ്പലിന് കത്തയച്ചു. പ്രഭാത അസംബ്ലി സർവകലാശാല അംഗീകരിച്ചിട്ടില്ലെന്നും കോളെജ് സ്വന്തം നിലയ്ക്ക് ചെയ്യുന്നതാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി. അസംബ്ലിയില്‍ സ്വമേധയാ ആണ് വിദ്യാർഥികള്‍ പങ്കെടുക്കേണ്ടത്. അല്ലാതെ നിർബന്ധിച്ച് ചെയ്യേണ്ടതല്ലെന്നും അധ്യാപകരും വിദ്യാർഥികളും പറയുന്നു.

Share This Article
Leave a comment