വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലെ പ്രവേശനത്തിനുള്ള സിയുഇടി- പിജി പരീക്ഷയ്ക്ക് ഇത്തവണ രജിസ്റ്റര്‍ ചെയ്തത് 4,62,580 പേര്‍. കഴിഞ്ഞ വര്‍ഷം 4,58,774 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. വര്‍ധന 3806 മാത്രം.
രജിസ്‌ട്രേഷനില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. 30,394 വിദ്യാര്‍ഥികളാണ് കേരളത്തില്‍ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ള യുപിയില്‍ നിന്ന് 88,065 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് 87,371 പേര്‍.ബിഹാര്‍ (28,002), ഒഡീഷ (21,053) എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. മാര്‍ച്ച് 11 മുതല്‍ 28 വരെവിവിധ സെന്ററുകളിലായി പരീക്ഷ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.