പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ ഗോത്രവർഗക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 പേർ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച എൻഗ പ്രവിശ്യയിലെ വബാഗിൽ ആംബുലിൻ, സികിൻ ഗോത്ര വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷങ്ങൾ പതിവാണ്. കൊല്ലപ്പെട്ടവരിൽ കൂടുതലും കർഷകരാണ്.അതേ സമയം, കഴിഞ്ഞ മാസം രാജ്യ തലസ്ഥാനമായ പോർട്ട് മോർസ്ബി, ലെയി നഗരങ്ങളിലായുണ്ടായ കലാപത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.
വിശദീകരണമില്ലാതെ ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ സൈനികരും പൊലീസ് ഓഫീസർമാരും ജയിൽ ഉദ്യോഗസ്ഥരും പ്രതിഷേധത്തിനിറങ്ങിയ അവസരത്തിൽ ഒരു കൂട്ടം ജനങ്ങൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.