വാണിജ്യ വാഹനങ്ങളുടെ വിപണിയിലെ മുൻനിരക്കാരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബൊലേറൊ മാക്‌സ് പിക്ക്അപ്പ് ശ്രേണിയിലെ പുതിയ വേരിയന്റുകൾ വിപണിയിൽ അവതരിപ്പിച്ചു. എയർ കണ്ടീഷനിംഗും ഐ.മാക്‌സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളും അടക്കമുള്ളവയിലൂടെ ഉപഭോക്താക്കളുടെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയ മോഡലാണിത്.
അസാധാരണവും വൈവിദ്ധ്യപൂർണവുമായ പ്രകടനത്താൽ ബൊലേറൊ മാക്‌സ് പിക്ക്അപ്പ് ശ്രേണിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എം. ആൻഡ് എം ഓട്ടോമോട്ടീവ് ഡിവിഷൻ സി.ഇ.ഒ നളിനികാന്ത് ഗൊളഗുന്ത പറഞ്ഞു.