ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല. അഭിനേത്രി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മിക മന്ദാന യാത്ര തിരിച്ചത്. ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽനിന്ന് രക്ഷപ്പെട്ടത് എന്ന കുറിപ്പോടെ ഇവർക്കൊപ്പമുള്ള ചിത്രം രശ്മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു.