കോഴിക്കോട് ആനയിടഞ്ഞു

At Malayalam
0 Min Read

കോഴിക്കോട് പൂവാട്ടുപറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. താലപ്പൊലിക്ക് പിന്നാലെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് തിടമ്പുമായി നാല് പേരുണ്ടായിരുന്നു. ഇവരെയും കൊണ്ട് ആന അൽപ്പദൂരം ഓടി. ഇവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു. പരിഭ്രാന്തരായ ജനക്കൂട്ടം ചിതറിയോടിയെങ്കിലും ആർക്കും പരിക്കില്ല. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.

Share This Article
Leave a comment