അമേരിക്കൻ മലയാളികൾക്കിതെന്തുപറ്റി

At Malayalam
1 Min Read

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച് അമേരിക്കയിൽ നിന്ന് വീണ്ടും കൊലപാതക വാർത്ത. അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ. മലയാളിയായ 61കാരൻ മാനുവൽ തോമസിനെയാണ് മകൻ കുത്തിക്കൊന്നത്. സംഭവത്തിൽ 32കാരനായ മകൻ മെൽവിൻ പിടിയിലായി.

ന്യൂജേഴ്സിയിലെ പരാമസിലാണ് സംഭവം. വെള്ളിയാഴ്ചയാണ് മെൽവിൻ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മാനുവലിന്റെ മൃതദേഹം ബേസ്മെന്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതക കുറ്റം ഏറ്റെടുത്ത മെൽവിൻ പൊലീസിൽ കീഴടങ്ങി.

വാലന്റൈൻസ് ദിനത്തിലാണ് കൊലപാതകം നടന്നത്. തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മെൽവിൻ രണ്ടു ദിവസത്തിനു ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. മാനുവലിന്റെ ഭാര്യ ലിസ 2021 മാര്‍ച്ചിലാണ് മരിക്കുന്നത്. മെല്‍വിനെ കൂടാതെ ലെവിന്‍ എന്ന മകനും ആഷ്‌ലി എന്ന മകളും ഇയാള്‍ക്കുണ്ട്

Share This Article
Leave a comment