പേടിഎം ഫാസ്‌ടാഗിനും പൂട്ട്

At Malayalam
1 Min Read

ഫാസ്‌ടാഗുകൾ നൽകുന്നതിനുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്നും പേടിഎമ്മിനെ നീക്കാൻ ചെയ്യാൻ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI). എൻഎച്ച്എഐയുടെ ടോൾ പിരിവ് നിയന്ത്രിക്കുന്ന ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ)ന്‍റേതാണ് തീരുമാനം. ആർബിഐ പിപിബിഎല്ലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പിപിബിഎല്ലിനെ നീക്കം ചെയ്യുന്നതായി എൻഎച്ച്എഐ പ്രസ്താവനയിൽ പറയുന്നു.

പേടിഎം പേയ്‌മെൻ്റ് ബാങ്ക് നിയന്ത്രിക്കുന്ന ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ എന്നിവയിലെ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ ആർബിഐ നിർത്തി ദിവസങ്ങൾക്ക് അകമാണ് തീരുമാനം. ഈ വർഷം ജനുവരി 19 ന്, ഉപയോക്താക്കൾക്ക് പുതിയ ഫാസ്‌ടാഗുകൾ നൽകുന്നതിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്കിനെ ഏജൻസി വിലക്കിയിരുന്നു. നേരത്തെ. ഫെബ്രുവരി 29 മുതൽ പേടിഎം വാലറ്റിലേക്കും ഫാസ്‌ടാഗുകളിലേക്കും പണം ചേർക്കുന്നത് ആർബിഐ വിലക്കിയിട്ടുണ്ട്.

Share This Article
Leave a comment