സം​സ്ഥാ​ന​ത്ത് എല്ലാ പഞ്ചായത്തുകളിലും ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍

At Malayalam
1 Min Read

സം​സ്ഥാ​ന​ത്ത് 40 പു​തി​യ ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് അ​നു​മ​തി ന​ല്‍കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. 40 ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നാ​യി 40 ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍മാ​രു​ടെ ത​സ്തി​ക ആ​രോ​ഗ്യ വ​കു​പ്പ് സൃ​ഷ്ടി​ച്ചി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 35 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 5 മു​ന്‍സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ് ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​തു​വ​ല്ലൂ​ര്‍, പെ​രു​വ​ള്ളൂ​ര്‍, വേ​ങ്ങ​ര, പൊ​ന്‍മു​ണ്ടം, വെ​ട്ട​ത്തൂ​ര്‍, മേ​ലാ​റ്റൂ​ര്‍, തേ​ഞ്ഞി​പ്പാ​ലം, മു​ന്നി​യൂ​ര്‍, ക​ണ്ണ​മം​ഗ​ലം, മ​ങ്ക​ട, കീ​ഴാ​റ്റാ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ക​ത്തേ​ത്ത​റ, വ​ട​ക​ര​പ്പ​തി, പെ​രു​മാ​ട്ടി, ക​പ്പൂ​ര്‍, കു​മ​രം​പു​ത്തൂ​ര്‍, നെ​ല്ലാ​യ, വ​ട​വ​ന്നൂ​ര്‍, കൊ​ടു​മ്പ്, പൂ​ക്കോ​ട്ടു​കാ​വ്, വെ​ള്ളി​നേ​ഴി, വി​ള​യൂ​ര്‍, അ​യി​ലൂ​ര്‍, പ​ട്ട​ഞ്ചേ​രി, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വാ​ടാ​ന​പ്പ​ള്ളി, ചേ​ര്‍പ്പ്, ചൂ​ണ്ട​ല്‍, ദേ​ശ​മം​ഗ​ലം, കാ​ട്ടൂ​ര്‍, വ​ല്ല​ച്ചി​റ, ഒ​രു​മ​ന​യൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ച​ങ്ങ​രോ​ത്ത്, ചോ​റോ​ട്, കാ​യ​ണ്ണ, തു​റ​യൂ​ര്‍ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ര്‍ക്കാ​ട്, ഷൊ​ര്‍ണൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ലൂ​ര്‍, ക​ള​മ​ശേ​രി എ​ന്നീ മു​ന്‍സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ് പു​തു​താ​യി ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

Share This Article
Leave a comment