വിചിത്ര ഹർജിയുമായി വിശ്വഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയിൽ സിലിഗുരിയിലെ സഫാരി പാർക്കിൽ ‘സീത’ എന്ന സിംഹത്തിനൊപ്പം ‘അക്ബർ’ എന്ന സിംഹത്തെ പാർപ്പിച്ച പശ്ചിമ ബംഗാൾ വനം വകുപ്പിൻ്റെ നടപടിയെ ചോദ്യം ചെയ്താണ് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വനം വകുപ്പ് നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിൻ്റെ ബംഗാൾ വിഭാഗം ഫെബ്രുവരി 16നാണ് ജൽപായ്ഗുരിയിലെ കൽക്കട്ട ഹൈക്കോടതിയുടെ സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത് . കേസ് ഫെബ്രുവരി 20 ന് പരിഗണിക്കും.