ആമിർ ഖാൻ ചിത്രം ദങ്കലിലൂടെ പ്രശസ്തയായ നടി സുഹാനി ഭട്‌നഗർ അന്തരിച്ചു. 19 വയസ്സായിരുന്നു. ഫ്ലൂയിഡ് അക്യുമുലേഷൻ മൂലം ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. ദങ്കലിൽ ബബിത ഫോഗട്ടിന്‍റെ ചെറുപ്പകാലം അവതിപ്പിച്ച സുഹാന ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചിരുന്നത്.
അടുത്തിടെയുണ്ടായ അപകടത്തിൽ നടിയുടെ കാലിന് ഒടിവു സംഭവിച്ചിരുന്നു. അതിനു ചികിത്സിക്കുന്നതിനിടെയാണ് ഫ്ലൂയിഡ് അക്യുമുലേഷൻ ഉണ്ടായത്. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു താരം.
ഫരീദാബാദിൽ സംസ്കാരം നടത്തും. ദങ്കലിനു പുറമേ ചില പരസ്യചിത്രങ്ങളിലും സുഹാനി അഭിനയിച്ചിട്ടുണ്ട്. പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് സുഹാനി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്.